Mon. Dec 23rd, 2024

യുഎഇ:

മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ ഒരു മാസത്തിനുള്ളില്‍ രാജ്യംവിടണമെന്ന് യുഎഇ. രാജ്യം വിടാത്ത  പക്ഷം പിഴ ഒടുക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. അതേസമയം, യുഎഇയിലുള്ള താമസ വിസക്കാര്‍ക്ക് വിസ എമിറേറ്റ്സ് ഐഡി എന്നിവ പുതുക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വിസ കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ഓണ്‍ലൈനായി വിസ പുതുക്കല്‍ നടപടി ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.

By Binsha Das

Digital Journalist at Woke Malayalam