ജയ്പൂര്‍:
ഭരണപ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചന. മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് ഇന്ന് നിയമസഭാ കക്ഷിയോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. ഇതിനിടെ ഗുരുഗ്രാമിലേക്ക് സച്ചിൻ പൈലറ്റിനൊപ്പം പോയ 23 എംഎൽഎമാരിൽ മൂന്ന് പേർ ഇന്ന് രാവിലെ ജയ്പൂരിൽ തിരിച്ചെത്തി. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഗെഹ്‍ലോട്ട് സർക്കാരിന് 109 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.