Sun. Dec 22nd, 2024

ഗുജറാത്ത്:

ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി ഹർദിക് പട്ടേലിനെ നിയമിച്ചു. പട്ടിദാർ വിഭാഗത്തിന് സംവരണം നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് 2015ൽ നടന്ന സമരത്തിലൂടെയാണ് ഹർദിക് പട്ടേൽ ശ്രദ്ധേയനാകുന്നത്. ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പട്ടിദാർ ആന്തോളൻ സമിതി 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് തുടർന്നു. 2019 മാർച്ച് 13നാണ് ഹർദിക് പട്ടേൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാകുന്നത്.

By Binsha Das

Digital Journalist at Woke Malayalam