Mon. Dec 23rd, 2024

കൊല്ലം:

സ്വർണ്ണക്കടത്ത് കേസിൽ ഇന്നും കൊവിഡ് പ്രോട്ടോകോൾ  ലംഘിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ നടന്നു.  കൊല്ലത്ത് കളക്ട്രേറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും നേരിയ സംഘർഷമുണ്ടായി.  ഇന്നലെ നടന്ന കോഴിക്കോട്ട് പ്രതിഷേധത്തിനിടെ യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്  കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. 

By Arya MR