Mon. Dec 23rd, 2024

ഡൽഹി:

രാജ്യത്ത് കോവിഡ് 19 രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്  63 ശതമാനമാണെന്നും മരണനിരക്ക് 2.72 ശതമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കൊവിഡ് പ്രതിസന്ധിയിൽ സർക്കാരിന് ആശങ്കയില്ലെന്നും കാരണം ഇന്ത്യ ഇത്ര വലിയ രാജ്യമായിട്ടും സാമൂഹികവ്യാപനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്  26,506 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

By Arya MR