Thu. Jan 23rd, 2025

ഡൽഹി:

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലവും ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 99.33 ശതമാനം വിജയവും  ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ  96.84 ശതമാനം വിജയവും കൈവരിച്ചു.  കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്താതിരുന്ന വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിച്ചത്.  പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല എന്ന് സിഐസിഎസ്ഇ സെക്രട്ടറി അറിയിച്ചു.

By Arya MR