Mon. Dec 23rd, 2024

കാണ്‍പൂര്‍:

കുപ്രസിദ്ധ ഗുണ്ടാതലവന്‍ വികാസ്​ ദുബെയെ ഏറ്റുമുട്ടലിനിടെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ്​ പൊലീസിന്​ നന്ദി പറഞ്ഞ്​ ദുബെ വെടിവെച്ചുകൊന്ന കോണ്‍സ്​റ്റബിളിന്‍റെ  പിതാവ്. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബെ. തലയ്ക്ക് വെടിയേറ്റാണ് വികാസ് ദുബെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ . മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് അദ്ദേഹം പൊലീസ് പിടിയിലായത്. ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആത്മരക്ഷാര്‍ത്ഥം വെടിവെയ്ക്കുകയായിരുന്നുവെന്നാണ്  യുപി പൊലീസിന്‍റെ ഭാഷ്യം. 

By Binsha Das

Digital Journalist at Woke Malayalam