Sun. Feb 2nd, 2025

ഇടുക്കി:

നിശാപാര്‍ട്ടിയിലൂടെ വിവാദത്തിലായ തണ്ണിക്കോട്ട് മെറ്റല്‍സ് ആന്‍ഡ് ഗ്രാനൈറ്റ്‌സിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.  ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചത് വൈദ്യുതി മന്ത്രി എം എം മണിയായിരുന്നു. ക്രഷർ യൂണിറ്റിനാവശ്യമായ അപേക്ഷ പോലും നൽകാതെയാണ് ഉദ്ഘാടനം നടത്തിയത്.

തണ്ണിക്കോട്ട് ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടിയുടെ വികസന ഫണ്ടുമായി ആരും പഞ്ചായത്തിനെ സമീപിച്ചിട്ടില്ലെന്നും ഉടുമ്പൻചോല പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.  ഇതോടെ അനധികൃത പാറഖനനത്തിന് മന്ത്രി ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

By Binsha Das

Digital Journalist at Woke Malayalam