ഡൽഹി:
കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ സിലബസില്‍നിന്ന് നീക്കം ചെയ്ത് സിബിഎസ്ഇ. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ് സിലബസില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.