Fri. Nov 21st, 2025
കൊച്ചി:

 
സമ്പർക്കത്തിലുടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. പൊതുഗതാഗതത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, ചെല്ലാനം ഹാർബർ അടച്ചു. നടപടി മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 20 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ബ്രോഡ്‌വേ മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം 12 ആയി. കഴിഞ്ഞ ദിവസം നാല് പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.