ന്യൂഡൽഹി:
ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന് കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളുമാണ് വാങ്ങുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിന് അംഗീകാരം നൽകി.
