Sun. Apr 28th, 2024
ന്യൂ ഡല്‍ഹി:

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം പതിനഞ്ച് നഗരങ്ങളിലേക്ക് പ്രത്യേക തീവണ്ടി സർവ്വീസുകൾ നാളെ തുടങ്ങും. ബുക്കിംഗ് ഇന്ന് നാലു മണിക്ക് ഐർസിടിസി വെബ്സൈറ്റിൽ ലഭ്യമാകും. ഓൺലൈൻ വഴി മാത്രമാണ് ബുക്കിങ്, ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.  50 ദിവസങ്ങൾക്ക് ശേഷമാണ് റെയിൽവെ വീണ്ടും സർവീസ് ആരംഭിക്കുന്നത്.

എല്ലാ തീവണ്ടികളും ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സർവ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളിൽ നിന്ന് ഡല്‍ഹി യിലേക്കുള്ള മടക്ക സർവ്വീസും ഉണ്ടാകും. രോഗലക്ഷണം ഇല്ലാത്തവരെ ട്രെയിനുകളിൽ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. അതെ സമയം, ഒരു ദിവസം 300 ട്രെയിനുകൾ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരുടെ സംസ്ഥാനങ്ങളിൽ മടക്കി എത്തിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. 20,000 കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കാനും ഇതിന് പുറമെയുള്ള കോച്ചുകൾ സർവ്വീസിന് ഉപയോഗിക്കാനും തീരുമാനമുണ്ട്.