Wed. Dec 18th, 2024
ഡല്‍ഹി:

ഡല്‍ഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതർക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇതിനായി സ്റ്റേഡിയം സർക്കാരിന് കൈമാറുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)അറിയിച്ചു. സായിയുടെ കീഴിലുള്ള സൗകര്യങ്ങൾ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് മാർച്ച് 22ന് മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകുന്നതായി സായി അറിയിച്ചിരിക്കുന്നത്.