മുംബൈ:
ഡോളര്‍ 75.10 രൂപയിലെത്തിയതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ആഗോള സാമ്പത്തികമാന്ദ്യം ഉറപ്പാണെന്ന് കണക്കിലാക്കി നിക്ഷേപകര്‍ പെരുമാറുന്നതാണു ഡോളറിനെ കയറ്റുന്നതും രൂപയെ ദുര്‍ബലമാക്കുന്നതെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപം വിറ്റൊഴിയുകയാണ്.