Mon. Dec 23rd, 2024
ദുബായ്:

 
നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ഭക്ഷണശാലകള്‍ക്ക് ശുചിത്വ ഓഡിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഈ സേവനത്തിന് ഏകദേശം 1,000 ദിര്‍ഹം വരെ ഫുഡ് ഡെലിവറി സേവനമായ സൊമാറ്റോ ഈടാക്കുന്നുവെന്ന് ആക്ഷേപം. കൊവിഡ് -19 നെക്കുറിച്ച്‌ പരാമര്‍ശിക്കുന്നില്ലെങ്കിലും, ഡെലിവറി ഭീമനായ സൊമാറ്റോ റെസ്റ്റോറന്റുകളിലേക്ക് അയക്കുന്ന ഇ-മെയിലില്‍, സൊമാറ്റോയിലെ ശുചിത്വ സവിശേഷതകളെ അടിസ്ഥാനമാക്കി ഉപയോക്താക്കളുടെ തിരച്ചിലിലും തീരുമാനങ്ങള്‍ എടുക്കലിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഈ വാഗ്ദാനത്തിൽ ഒന്നിലധികം റെസ്റ്റോറന്റുകള്‍ സൊമാറ്റോയെ ശുചിത്വ ഓഡിറ്റിനായി സമീപിച്ചുവെന്നാണ് റിപ്പോർട്ട്.