Sun. Feb 23rd, 2025
തിരുവനന്തപുരം:

 
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന സർക്കാർ ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതി തത്വത്തില്‍ അംഗീകരിച്ചു. ഇന്നു ചേരുന്ന ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക സബ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കൊവിഡ് 19 വ്യാപനം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യം മുന്നിൽ കണ്ടാണ് സർക്കാർ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.