Thu. Apr 3rd, 2025
ഭോപ്പാൽ:

 
മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിൽ നിന്ന് പുറത്തുപോയ വിമത എംഎൽഎമാരോട് ഇന്ന് നേരിട്ട് ഹാജരായി രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കർ നിർദ്ദേശം നൽകി. മന്ത്രിമാർ ഉൾപ്പടെ 22 എംഎൽഎമാരോടാണ് സ്പീക്കർ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, കമൽനാഥ് സർക്കാർ, ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഈ മാസം 16 ന് വിശ്വാസവോട്ടെടുപ്പ് അഭിമുഖീകരിക്കും.