Sun. Jan 19th, 2025

പ്രമുഖ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന തമിഴ് സിനിമ ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന ചിത്രത്തിൽ കാജൽ അഗർവാളും അദിതി റാവുവുമാണ് നായികമാർ. ദുല്‍ഖര്‍ നായകനായ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ ബോക്സ് ഓഫീസ് വിജയം നേടി പ്രദർശനം തുടരുകയാണ്.