Fri. Apr 26th, 2024

പരാഗ്വേ:

ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റിലായി. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചതിന് റൊണാള്‍ഡീന്യോയ്‌ക്കൊപ്പം സഹോദരന്‍ റോബര്‍ട്ടോ ഡി അസ്സിസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് റൊണാള്‍ഡീന്യോ പാരാഗ്വേയിലെത്തിയത്. പരാഗ്വേയിലെ കാസിനോ ഉടമ നെല്‍സണ്‍ ബെലോട്ടിയാണ് ഇരുവരെയും ക്ഷണിച്ചത്. റൊണാള്‍ഡീന്യോയുടെ കൈയില്‍ നിന്ന് പരാഗ്വേ പൗരന്‍മാരാണെന്നുള്ള പാസ്‌പോര്‍ട്ടാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ റൊണാള്‍ഡീന്യോക്ക് ബ്രസീല്‍ പാസ്‌പോര്‍ട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ 39-കാരന്റെ പാസ്‌പോര്‍ട്ട് ബ്രസീല്‍ സൂപ്രീം കോടതി റദ്ദാക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam