Wed. Jan 22nd, 2025
കൊച്ചി :

ചരക്കുകൾ വ്യവസായത്തിനായി കൊണ്ടുപോയിരുന്ന രാമേശ്വരം കനാൽ  ഇപ്പോൾ ദുർഗന്ധവാഹിനിയായി ഒഴുകുന്നു. അടുത്ത മാർക്കറ്റിലെ മത്സ്യ മാംസാവശിഷ്ടങ്ങൾ ഈ കനാലിലേയ്ക്ക് വലിച്ചെറിയുന്നതാണ് കാരണം. 2 കോടി 58 ലക്ഷമാണ് രാമേശ്വരം കനാൽ പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ രണ്ട് ലക്ഷം രൂപ പോലും ഇവിടെ ചെലവഴിച്ചിട്ടില്ലെന്നും കൗൺസിലർ ഉൾപ്പെടെയുള്ളവർ നടത്തുന്ന വൻ അഴിമതിയിലൂടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നതെന്നുമാണ് സമീപവാസികൾ ആരോപിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കനാൽ വൃത്തിയാക്കൽ നടന്നെങ്കിലും അതൊക്കെ പാതിവഴിയിൽ അവസാനിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam