Wed. Jan 22nd, 2025
കൊച്ചി:

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.  കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകു‌ഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തിൽ കഴിഞ്ഞ ആഴ്ചയും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ  പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് ഇദ്ദേഹത്തെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

By Arya MR