Mon. Dec 23rd, 2024
ദില്ലി:

വടക്ക് കിഴക്കൻ ദില്ലിയിൽ  നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നു. നിലവിലെ അവസ്ഥ തൃപ്തികരമാണെന്ന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തലിനെത്തുടർന്നാണ് ഇളവുകൾ വരുത്തുന്നത്. സ്ഥിതിഗതികൾ ഇതേ രീതിയിൽ തുടർന്നാൽ ഒരാഴ്ചയ്ക്ക് ശേഷം സേനയെ പിൻവലിക്കമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, കലാപത്തെ തുടർന്ന് 148 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും  വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പോലീസ് അറിയിച്ചു. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി.

By Arya MR