Sat. Jan 18th, 2025
തോപ്പുംപടി:

സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരിൽ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാൻ കഴിയാതെ പോയ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 28 വിദ്യാർത്ഥികളെ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

അഫിലിയേഷൻ ഉള്ള സ്‌കൂളിൽ ഒൻപതാം ക്ലാസ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഈ കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കാനാവില്ലെന്ന് സിബിഎസ്ഇ കോടതിയെ നേരത്തെ ധരിപ്പിച്ചിരുന്നു. എന്നാൽ, കുട്ടികളുടെ ഒരു വർഷം നഷ്ടമാകാതെ നോക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam