Fri. Nov 14th, 2025

കൊച്ചി:

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്ഫോമുകളിലൊന്നായ ട്രിപ്പ് അഡ്വൈസറിന്റെ ട്രാവെലെർസ് ചോയ്സ് ഡെസ്റ്റിനേഷൻ പട്ടികയിൽ കൊച്ചിക്ക് ഒന്നാം സ്ഥാനം. ലോകത്തിലെ മികച്ച 20 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നാണ് കൊച്ചിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.  ട്രിപ്പ് അഡ്വൈസറിലൂടെ സഞ്ചാരികൾ നൽകിയ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് ട്രാവെലെർസ് ചോയ്സ് ഡെസ്റ്റിനേഷൻ പട്ടിക തയ്യാറാകുന്നത്. വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ കൊച്ചിയെ ട്രെന്‍ഡിംഗ് ലൊക്കേഷനായി തിരഞ്ഞെടുത്തത് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും.  ട്രാവെലെർസ് ചോയ്സ് ഡെസ്റ്റിനേഷൻ 2020 അവാര്‍ഡ് കൊച്ചിയ്ക്ക് ലഭിച്ചതില്‍ കേരളം ടൂറിസം ഡിപ്പാര്‍ട്ട്മെന്‍രിന് അഭിമാനമുണ്ടെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam