എറണാകുളം:
സിബിഎസ്ഇ അംഗീകാരം ഇല്ലാത്തത് മറച്ചുവച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ തോപ്പുംപടി ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ സംസ്ഥാന പരീക്ഷയെഴുതിക്കാന്‍ സാധിക്കുമോയെന്ന് ഹെെക്കോടതി. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സിബിഎസ്ഇ കാണിച്ച അനാസ്ഥ മൂലമാണ് ഈ സംഭവമുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എസ് വി ഭട്ടി പരിഗണക്കവെയാണ് ഈ നിരീക്ഷണം. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിച്ച് അംഗീകാരമുള്ള മറ്റു സ്കൂളുകളില്‍ പരീക്ഷയെഴുതിക്കുന്നതിനെതിരെ എന്തു നടപടിയാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.