Wed. Jan 22nd, 2025
ന്യൂഡൽഹി:

വധശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യവുമായി നിർഭയ കേസ് പ്രതി വീണ്ടും കോടതിയിൽ.പ്രതികളിലൊരാളായ പവൻ ഗുപ്തയാണ് കോടതിയിൽ തിരുത്തല്‍ ഹർജി നൽകിയത്. ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കേയാണ് പവന്‍ ഗുപ്തയുടെ നീക്കം. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടി പവന്‍ഗുപ്തക്കുണ്ട്.പട്യാല കോടതിക്ക് മൂന്ന് തവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കേണ്ടി വന്നത്. പവന്‍ഗുപ്തയുടെ ഈ നീക്കത്തിലൂടെ വധശിക്ഷ വീണ്ടും നീട്ടാനാണ് സാധ്യത.