Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

ധോണി ആരാധകനെന്ന നിലയില്‍ അദ്ദേഹം ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, ഒരു ക്രിക്കറ്ററെന്ന നിലയില്‍ അടുത്ത ഒരു 10 വര്‍ഷത്തേക്ക് നമുക്ക് നോക്കിക്കാണാവുന്ന യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും  മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ട്വിന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എം.എസ് ധോനിയെ പരിഗണിക്കുകയാണെങ്കില്‍ അതിനു മുമ്പ് അദ്ദേഹം ഏതാനും മത്സരങ്ങള്‍ കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കളിക്കാരനും ഓരോ തരത്തിലുള്ള നിയമമാകരുത്. ധോനി അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന കാലത്താണെന്നും കപില്‍ ദേവ് പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam