Mon. Dec 23rd, 2024

ഇരുമ്പനം:

വേതന പരിഷ്കരണം ആവശ്യപ്പെട്ട് ഇരുമ്പനം  ഐഒസിഎല്ലിലെ ടാങ്കര്‍ തൊഴിലാളികള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസ് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ഇ.എസ്.ഐ., പി.എഫ്.  ഫെയർ വേജസ് തുടങ്ങിയവ നടപ്പിലാക്കുമെന്ന് ഐഒസി മാനേജ്മെന്റും ട്രക്കുടമകളും സമ്മതിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് തൊഴിലാളി സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam