Mon. Nov 25th, 2024

പുതുവൈപ്പിന്‍:

അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ എല്‍എന്‍ജി ബസ് സര്‍വീസിന് തുടക്കം കുറിച്ച് കൊച്ചി. പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജിയുടെ രണ്ട് എൽഎൻജി ബസുകൾ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രകൃതി വാതകത്തിന്റെ ഉപയോഗം വ്യാപകമാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രകൃതിവാതക വാഹനങ്ങൾ ഉപയോഗിക്കാൻ ഉടമകളെ ആകർഷിക്കുന്നതിനായി ഓഫറുകൾ പ്രഖ്യാപിക്കാൻ പെട്രോനെറ്റ് തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എൽ‌എൻ‌ജിയുടെ കാര്യക്ഷമത ഡീസലിനേക്കാൾ 1.5 മടങ്ങ് മികച്ചതാണ്. ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവും കുറവാണ്. 

By Binsha Das

Digital Journalist at Woke Malayalam