Wed. Dec 18th, 2024
കൊച്ചി:

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഎസ്‌ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി ആരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. ബുധനാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും.