Mon. Dec 23rd, 2024
കൊട്ടിയം:

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തി. പോലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ  കാണാതാകുന്നത്. 

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീട്ടിൽ നിന്നും 200 മീറ്റർ അകലെയുള്ള ആറ്റിൽ കുട്ടി തനിയെ വരില്ലെന്ന നിഗമനത്തിലാണ് ബന്ധുക്കൾ. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

 

By Arya MR