Sun. Dec 22nd, 2024

കടവന്ത്ര:

വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള 2020-21 വര്‍ഷത്തെ ബജറ്റ് ജിസിഡിഎ ചെയര്‍മാന്‍ അഡ്വ. വി സലീം അവതരിപ്പിച്ചു.  രണ്ട് വാണിജ്യസമുച്ചയമടക്കം പതിനൊന്ന് വമ്പന്‍ പദ്ധതികളാണ് ജിസിഡിഎ അടുത്ത സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറെെന്‍ ഡ്രെെവും പരിസരപ്രദേശങ്ങളും മോടിപിടിപ്പിച്ച് വിനോദഹബ് സ്ഥാപിക്കാനുള്ള പദ്ധതി ജിസിഡിഎയുടെ ബജറ്റിലുണ്ട്. റോപ്പ് വേയും മള്‍ട്ടിപ്ലക്സ് തിയറ്ററും അടക്കം വമ്പന്‍ പദ്ധതികള്‍ വേറെയും.

മറൈന്‍ ഡ്രൈവില്‍ ടാജ് ഗേറ്റ് വേ മുതല്‍ ടാറ്റ കനാല്‍ വരെ റോപ്പ് വേ നിര്‍മിക്കാനാണ് പദ്ധതി. കാക്കനാട്ട് KSFDCയുമായി സഹകരിച്ചായിരിക്കും മള്‍ട്ടിപ്ലക്സ് തിയറ്റര്‍ സമുച്ചയം നിര്‍മിക്കുക. മറൈന്‍ ഡ്രൈവിലും കാക്കനാട് ഒലിമുഗളിലും കടവന്ത്രയിലുമാണ് പുതിയ വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിക്കുക.

 

By Binsha Das

Digital Journalist at Woke Malayalam