Mon. Dec 23rd, 2024
ദില്ലി:

പുൽവാമ കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു എന്നത് വ്യാജ വർത്തയാണെന്ന് എൻഐഎ ഏജൻസി. യൂസഫ് ചോപ്പാനെ ഭീകര സംഘടനായ ജൈഷേ മുഹമ്മദ് സംഘടനയുമായി ഗൂഢാലോചന നടത്തി എന്ന കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നും എൻഐഎ വ്യക്തമാക്കി.  പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത് എന്നായിരുന്നു വാർത്ത. എന്നാൽ  മതിയായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നൽകാൻ വൈകിയതെന്ന് ഏജൻസി പറഞ്ഞു.

By Arya MR