Wed. Jan 22nd, 2025
ദില്ലി:

ഡൽഹിയിലെ അക്രമസംഭവങ്ങൾ വളരെ അധികം ആശങ്കയുളവാക്കുന്നതും രാജ്യത്തിന് അപമാനവുമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്രയും പേർ കൊല്ലപ്പെട്ടതും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ രാജധർമം പാലിക്കുന്നതിന് രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിയെ ഇന്നലെ കോൺഗ്രസ് സംഘം നേരിട്ട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

By Arya MR