Mon. Dec 23rd, 2024
കൊറിയ:

കൊറോണ വൈറസ് ബാധയുടെ വ്യാപനം നേരിടാന്‍ കടുത്ത നടപടിയുമായി ഉത്തര കൊറിയ. ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളെ വെടിവച്ച്‌ കൊലപ്പെടുത്തിയതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.അതേസമയം ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്‍റെ തീരുമാനപ്രകാരമാണ് നടപടിയെന്നാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നുണ്ട്.എന്നാല്‍ കൊല്ലപ്പെട്ട രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.