Mon. Dec 23rd, 2024
ഹൈദരാബാദ്:

തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്‍റും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍. കർഷക മാർച്ചിൽ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ചാണ് നായിഡുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. നായിഡുവിന്റെ സുരക്ഷ മുന്‍ നിര്‍ത്തി സെക്ഷന്‍ 151 സിആര്‍പിസി പ്രകാരമാണ് കസ്റ്റഡി. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നായിഡുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും, മുട്ട, തക്കാളി, ചെരുപ്പ് എന്നിവ എറിയുകയും ചെയ്തതോടെയാണ് നായിഡുവിനെ മുൻകരുതൽ എന്നോണം പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.

By Arya MR