Wed. Jan 22nd, 2025
ദില്ലി:

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ  ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് ആവശ്യപ്പെട്ടു. ശനിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15ന് നടന്ന ആദ്യ ചോദ്യം ചെയ്യലിൽ ഇബ്രാഹിംകുഞ്ഞ് നൽകിയ മൊഴി അന്വേഷണ സംഘത്തിന് തൃപ്തികരമായില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചിരിക്കുന്നത്.  മന്ത്രി എന്ന നിലയില്‍ അതിന്റെ ചട്ടക്കൂടില്‍നിന്ന് മാത്രമാണ് പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് മൂന്ന് മണിക്കൂർ നീണ്ട ചോദ്യ ചെയ്യലിൽ മുൻമന്ത്രി പറഞ്ഞത്.

By Arya MR