Wed. Jan 22nd, 2025

റഷ്യ:

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളായ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അഞ്ചു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മരിയ വ്ലോഗിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘ടെന്നീസ്…ഞാന്‍ നിന്നോട് വിട പറയുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു  32-കാരിയായ താരത്തിന്‍റെ വ്ലോഗ്. ഒരുകാലത്ത് ലോക ഒന്നാം നമ്പർ താരമായിരുന്ന ഷറപ്പോവ, 373–ാം റാങ്കിലെത്തിനിൽക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. അതിനുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് തിളങ്ങാനായില്ല.

By Binsha Das

Digital Journalist at Woke Malayalam