എറണാകുളം:
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി മഹാരാജാസ് കോളേജില്‍ മികച്ച സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന്‍റെ ധനസഹായം. 93 ലക്ഷം രൂപ ചെലവിൽ അഞ്ച് അതിസൂക്ഷ്‌മ ഉപകരണങ്ങളും ലാബ് സൗകര്യങ്ങളുമാണ് സെൻട്രൽ ഇൻസ്‌ട്രുമെന്റേഷൻ ഫെസിലിറ്റി എന്ന പേരിൽ കേളേജില്‍ ഒരുക്കിയിട്ടുള്ളത്. അൾട്രാ വയലറ്റ് റേഞ്ചിൽ കാണാവുന്ന വസ്‌തുക്കളെ തിരിച്ചറിയാനുള്ള വിസിബിൾ സ്‌പെക്‌ട്രോമീറ്റർ, ഇലക്‌ട്രോ കെമിക്കൽ വർക്ക് സ്‌റ്റേഷൻ, അത്യാധുനിക ജലപരിശോധന സംവിധാനം തുടങ്ങി നൂതന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മഹാരാജാസ് കോളേജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പുറമേ പുറത്തുള്ള ഗവേഷകർക്കും ലാബ് പ്രയോജനപ്പെടുത്താം. ഫെസിലിറ്റി സെന്റർ ഉദ്‌ഘാടനം 28ന് രാവിലെ പത്തിന് ആസൂത്രണ ബോർഡ് അംഗം ഡോ. ബി ഇക്‌ബാൽ നിർവഹിക്കും.