Thu. Dec 19th, 2024
ദില്ലി:

ഡൽഹി കലാപക്കേസ് പരിഗണിച്ച  ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന് സ്ഥലം മാറ്റം. ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ്  കേന്ദ്രസർക്കാർ സ്ഥലം മാറ്റിയതിന്റെ ഉത്തരവ് പുറത്തിറക്കിയത്.  വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ, മുൻമന്ത്രി കപിൽ മിശ്ര, എംഎൽഎ അഭയ് വർമ എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ഇദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഡൽഹി കലാപത്തിന് തീപ്പൊരി വിതറും തരത്തിലുള്ള കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കഴിഞ്ഞ ദിവസം കോടതിയിൽ പരസ്യമായി ജസ്റ്റിസ് മുരളീധർ പ്രദർശിപ്പിച്ചിരുന്നു, കൂടാതെ കലാപം നിയന്ത്രണവിധേയമാക്കാത്ത ഡൽഹി പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.

By Arya MR