Mon. Dec 23rd, 2024
സിറ്റി ഓഫ് വിക്ടോറിയ:

ഹോങ്കോങ്ങിലെ സാമ്പത്തിക മാന്ദ്യം മറികടക്കാനും വിപണിയെ വീണ്ടും സജീവമാക്കാനുമായി 70 ലക്ഷത്തോളം വരുന്ന സ്ഥിരം പൗരന്മാര്‍ക്ക് 10,000 ഹോങ്കോങ് ഡോളര്‍ വീതം നൽകാൻ തീരുമാനം. ഹോങ്കോങ് സർക്കാരിന്റെ വാര്‍ഷിക പൊതുബജറ്റില്‍ സാമ്പത്തിക സെക്രട്ടറി പോള്‍ ചാനാണ് ഈ പ്രഖ്യാപനം നടത്തിയത്.

120 ബില്യണ്‍ ഡോളര്‍ ഇതിനായി ബജറ്റില്‍ നീക്കിവച്ചതായും അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രൊഫിറ്റ്, സാലറി നികുതി നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുമുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam