കൊച്ചി:
സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ 29 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവത്തിൽ സിബിഎസ്ഇയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് നേരെ സിബിഎസ്ഇ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും സിബിഎസ്ഇയുടെ മൗനം പണക്കൊതിയന്മാർ മുതലാക്കുകയാന്നെനും കോടതി സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് പറഞ്ഞു.
മുൻ കാലങ്ങളിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മറ്റ് സ്കൂളുകളിൽ പരീക്ഷക്കിരുന്നിട്ടും ഈ വർഷം എന്താണ് സംഭവിച്ചതെന്നും കോടതി ചോദിച്ചു. 29 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സാഹചര്യത്തിൽ പ്രതിഷേധമുയർന്നതോടെ സ്‌കൂൾ മാനേജ്‍മെന്റ് തന്നെയാണ് പരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്.