Thu. Dec 19th, 2024

ദില്ലി:

ദില്ലി കലാപക്കേസ് അടിയന്തരമായി പരിഗണിച്ച ദില്ലി ഹൈക്കോടതി ജസ്റ്റിസ് മുരളിധറിനെ സ്ഥലമാറ്റിയതിൽ പ്രതിഷേധമറിയിച്ച് പ്രിയങ്ക ഗാന്ധി. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ നടപടി ലജ്ജാകരമാണെന്നും സാമാന്യ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. ദില്ലി കലാപത്തിന് തുടക്കം കുറിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര, അഭയ് വർമ്മ എന്നിവർക്കെതിരെ നടപടി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് മുരളിധറിനെ സ്ഥലംമാറ്റിയത്.

By Arya MR