Wed. Jan 22nd, 2025
ദില്ലി:

കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ  ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് തയ്യാറെടുപ്പുകൾക്കും  തിരിച്ചടി. വിയറ്റ്നാം ഇന്‍റര്‍നാഷണല്‍ ജൂണിലേക്ക് മാറ്റിയതിന് പിന്നാലെ അടുത്ത മാസം മൂന്ന് മുതൽ നടക്കേണ്ടിയിരുന്ന ജര്‍മന്‍ ഓപ്പണും റദ്ദാക്കി. ടൂര്‍ണമെന്‍റുകള്‍ റദ്ദാക്കുന്നത് ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാൾ കെ ശ്രീകാന്ത് എന്നിവരുടെ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് സൂചന. ജൂലൈയിലാണ് ടോക്കിയോ ഒളിംപിക്‌സ് തുടങ്ങുന്നത്.

 

By Arya MR