Mon. Dec 23rd, 2024

ബംഗളുരു:

ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ (ബിംഎംടിസി)  ‘മൈ ബിഎംടിസി’ മൊബൈൽ അപ്ലിക്കേഷൻ കൂടുതൽ ജനപ്രീതി നേടുന്നു. കഴിഞ്ഞ വർഷം ഇറക്കിയ ആപ്പാണെങ്കിലും ഇപ്പോൾ കൂടുതൽ നവീകരിച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയതോടെ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.  ഇതിനകം ഒരു ലക്ഷത്തോളം പേർ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായി അധികൃതർ അറിയിച്ചു. എത്ര സമയത്തിനുള്ളിൽ ബസ് എത്തും, ബസ് റൂട്ട്, ടിക്കറ്റ് നിരക്ക്, സീറ്റ് ബുക്കിങ്, സ്ത്രീ യാത്രികർക്ക് സുരക്ഷാ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങളെല്ലാം ഈ ആപ്പിൾ ഒരുക്കിയിട്ടുണ്ട്.

By Arya MR