Thu. Dec 19th, 2024

ദില്ലി:

ദില്ലി കലാപത്തിൽ മരണ സംഖ്യ 34 ആയി ഉയർന്നു. ഇന്ന് മാത്രം ഏഴ് പേർ മരിച്ചുവെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.  ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്‍എന്‍ജെപി ആശുപത്രിയില്‍ മൂന്നും ജഗ് പര്‍വേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇരുന്നൂറിലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്.

അതേസമയം, തലസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തി  ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി.  ദില്ലി കലാപത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘർഷങ്ങൾ ഒഴിവാക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

By Arya MR