Wed. Jan 22nd, 2025
മുംബൈ:

 

ഫറാസ് ആരിഫ് അന്‍സാരി സംവിധാനം ചെയ്യുന്ന ‘ഷീര്‍ കോര്‍മ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്വര ഭാസ്‌കറും ദിവ്യ ദത്തയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്വവര്‍ഗ പ്രണയം പ്രമേയമായിട്ടുള്ളതാണ് ചിത്രം. ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയാണ് ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം. ചിത്രത്തില്‍ ഷബാന ആസ്മിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സ്വവര്‍ഗ പ്രണയം പറയുന്ന മറ്റൊരു ബോളിവുഡ് ചിത്രം അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു.