ഖത്തർ:
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വൈവിധ്യവത്കരണത്തിന്റെ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അടിസ്ഥാനസൗകര്യ വികസന വിപുലീകരണ പദ്ധതിയിലൂടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി ഗണ്യമായി ഉയര്‍ന്നേക്കും.39 എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡുകളാണ് പുതിയതായി നിര്‍മിക്കുന്നത്. 1,40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനല്‍ കെട്ടിടവും പദ്ധതിയില്‍ ഉള്‍പ്പെടും.