Thu. Jan 23rd, 2025
ദില്ലി:

വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്‌തഫാബാദിൽ രണ്ട് മുസ്ലിം പള്ളികൾക്ക് നേരെ പൗരത്വ നിയമ അനുകൂലികളുടെ ആക്രമം. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ദേശീയ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. അൻപതോളം പൗരത്വ അനുകൂലികൾ എത്തി പള്ളികൾക്ക് നേരെ നിരന്തരം കല്ലെറിയുകയും ഇരുമ്പ് ദണ്ഡും മറ്റും ഉപയോഗിച്ച് പള്ളിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. പ്രദേശവാസികൾ തന്നെയാണ് പള്ളികൾക്ക് ഉള്ളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച് സമീപത്തെ ആശുപത്രികളിൽ എത്തിച്ചത്. ഏകദേശം ഇരുപതോളം ആളുകൾക്ക് പരിക്കേറ്റെന്നും ഒരാൾ മരിച്ചുവെന്നുമെന്നാണ് സമീപ വാസികൾ ദി വയറിനോട് പറഞ്ഞത്. എന്നാൽ, ഈ വിവരങ്ങൾ ഇനിയും സ്ഥിതീകരിക്കാനായിട്ടില്ല.

By Arya MR