Wed. Dec 18th, 2024
ന്യൂ ഡൽഹി:

ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് ധരിച്ചത് ഇന്ത്യൻ ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയുടെ ഷെർവാനി. ഇൻസ്റ്റാഗ്രാമിൽ ഇവാങ്കയുടെ ചിത്രം അനിത ഡോംഗ്രെ പങ്കിട്ടു. തങ്ങളുടെ ക്ലാസിക് കൈകൊണ്ട് നെയ്ത സുരുഹി ഷെർവാനിയിൽ ഇവാങ്ക ട്രമ്പ് മനോഹരമായി കാണപ്പെടുന്നുവെന്ന്. കൈകൊണ്ട് നെയ്ത മുർഷിദാബാദ് സിൽക്ക് ഉപയോഗിച്ചാണ് ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ വസ്ത്രത്തിൽ  മെറ്റാലിക് ബട്ടണുകളും ഉപയോഗിച്ചിട്ടുണ്ട്.